Follow

Subscribe

ഒരു കെട്ടു വിറക്

Aesop's Fables, Moral Stories

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ടു പണ്ടൊരു ഗ്രാമത്തിൽ ഒരു വൃദ്ധനായ പിതാവും അദ്ദേഹത്തിന്റെ അഞ്ചു പുത്രന്മാരും താമസിച്ചിരുന്നു. ദൗർഭാഗ്യവശാൽ ഈ പിതാവിന്റെ അഞ്ചു പുത്രന്മാരും പരസ്പരം കലഹിക്കുക പതിവായിരുന്നു. ഒരു കാര്യത്തിലും അവർ തമ്മിൽ ഐക്യം ഉണ്ടായിരുന്നില്ല. പിതാവ് എത്ര കിണഞ്ഞു ശ്രമിച്ചിട്ടും അവരുടെ കലഹിക്കുന്ന സ്വഭാവം മാറ്റാനും കഴിഞ്ഞില്ല. അവസാനം അദ്ദേഹം ഒരു ഉപായം കണ്ടെത്തി.

ഒരു ദിവസം പതിവു പോലെ പുത്രന്മാർ കലഹിക്കാൻ തുടങ്ങി. ഇതു കണ്ട പിതാവ്  ഉടൻ തന്നെ ഒരു കെട്ടു വിറക് കൊണ്ടു വന്നു അവരുടെ മുന്നിൽ വച്ചു. എന്നിട്ട് അവർ അഞ്ചുപേരോടുമായി ഇപ്രകാരം പറഞ്ഞു. 

“പുത്രന്മാരെ നിങ്ങൾ അല്പ സമയം കലഹം നിർത്തി ഞാൻ പറയുന്നത് കേൾക്കുക. നിങ്ങൾ ഓരോരുത്തരായി വന്നു ഈ ഒരു കെട്ടു വിറകിനെ എടുത്തു മുറിക്കുക.”

പിതാവിന്റെ വാക്കുകൾ കേട്ട പുത്രന്മാർ ഓരോരുത്തരായി ആ വിറക് കെട്ട് എടുത്തു മുറിക്കാനായി ശ്രമിച്ചു. എന്നാൽ അവർക്ക് ആർക്കും തന്നെ അത് മുറിക്കാൻ കഴിഞ്ഞില്ല. അവർ പിതാവിനോട് പറഞ്ഞു.

“പിതാവേ, വിറകിന് നല്ല ബലമാണ്. അതുകൊണ്ടു ഞങ്ങൾക്ക് ഇത് മുറിക്കുവാൻ സാധിക്കുകയില്ല.”

ഇതു കേട്ട പിതാവ് ആ പുത്രന്മാരോട് പറഞ്ഞു

“നിങ്ങൾ പറഞ്ഞത് ശരിയാണ്. ഈ വിറകു കെട്ടിന് നല്ല ബലമാണ്. നിങ്ങളെ കൊണ്ടു ഇതൊരുമിച്ചു മുറിക്കാൻ കഴിയില്ല. ഒരു കാര്യം ചെയ്യൂ. നിങ്ങൾ ഓരോരുത്തരായി വന്നു ഈ കെട്ടിൽ നിന്നും ഓരോ വിറകു കഷ്ണം വീതം എടുത്തു മുറിക്കാൻ ശ്രമിക്കുക.”

ഇതും പറഞ്ഞു ആ പിതാവ് വിറകിലെ കെട്ടഴിച്ചു ഓരോ വിറകുകളായി ഇട്ടു. പുത്രന്മാർ ഓരോരുത്തരായി വന്നു ഓരോ വിറകു കഷണം വീതം എടുത്തു മുറിച്ചു. അങ്ങനെ അവർ മുഴുവൻ വിറകു കെട്ടും മുറിച്ചു. ഇതു കണ്ട പിതാവ് പുത്രന്മാരോട് പറഞ്ഞു.

“പുത്രന്മാരേ, നിങ്ങൾ എപ്രകാരമാണ് ഒരു കെട്ട് വിറക് മുറിച്ചതെന്നു കണ്ടോ? നിങ്ങൾ അഞ്ചു പേരും ഒരുമിച്ചു നിന്നാൽ നിങ്ങളെ കൊണ്ട് എന്തും ചെയ്യാൻ സാധിക്കും. അതേ സമയം നിങ്ങൾ ഇങ്ങനെ പരസ്പരം വഴക്കടിച്ചു നിൽക്കുകയാണെങ്കിൽ നിങ്ങളെ കൊണ്ട് ഒന്നും ചെയ്യാൻ സാധ്യമല്ല. നിങ്ങൾ ഈ വിറകു കെട്ട് കണ്ടോ? അതൊരുമിച്ചു ഇരുന്നപ്പോൾ അതിനെ മുറിക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ല. അതേ സമയം ആ വിറകു കെട്ടിനെ പിരിച്ചു ഓരോരോ വിറകു കക്ഷണം ആക്കിയപ്പോൾ നിങ്ങൾക്ക് അതിനെ എളുപ്പത്തിൽ മുറിക്കാൻ കഴിഞ്ഞു. അതുപോലെ നിങ്ങൾ അഞ്ചു പേരും ഒരുമിച്ചു നിന്നാൽ ഒരു ശത്രുവിനും നിങ്ങളെ പരാജയപ്പെടുത്താൻ കഴിയില്ല. അതേസമയം നിങ്ങൾ വഴക്കടിച്ചു ഒറ്റയ്ക്ക് നിൽക്കുമ്പോൾ ശത്രുക്കൾക്ക് എളുപ്പത്തിൽ നിങ്ങളെ പരാജയപ്പെടുത്താനും കഴിയും.”

പിതാവിന്റെ വാക്കുകൾ കേട്ട പുത്രന്മാർക്ക് തങ്ങളുടെ തെറ്റ് മനസ്സിലായി. അവർ പിന്നെ ഒരിക്കലും പരസ്പരം ഒന്നിനു വേണ്ടിയും കലഹിച്ചില്ല. അവർ എന്ത് കാര്യത്തിനും ഒറ്റകെട്ടായി തന്നെ നിന്നു.

ഗുണപാഠം

ഒരുമിച്ചു നിന്നാൽ നമുക്ക് ഏതു പ്രതിസന്ധി ഘട്ടത്തേയും തരണം ചെയ്യാനും വിജയം വരിക്കാനും സാധിക്കും

Read More Stories for Kids

English Summary: The Bundle of Sticks – Aesop Fables
An old man, worried about his quarrelsome children, decides to teach them an important lesson about unity. He asks each of them to bring two sticks. First, he tells them to break a single stick, which they do easily. Then, he ties several sticks into a bundle and asks them to break it—but none can. The old man explains that, like the sticks, they are weak when divided but strong when united. His children take his words to heart, work together, and keep their family farm thriving for generations.

Leave a Comment