Follow

Subscribe

Terms of Use

പ്രിയപ്പെട്ട കൂട്ടുകാരേ,

കുട്ടികൾക്കായി കഥകളുടെ ഒരു ശേഖരം ഉണ്ടാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. സ്റ്റോറി മലയാളത്തിലെ കഥകൾ കുട്ടികളുടെ ഭാവനശേഷിയെ ഉത്തേജിപ്പിക്കുകയും അവരുടെ പഠനത്തെ സഹായിക്കുകയും ചെയ്യുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. കേട്ടുമറന്ന കഥകൾ പുതിയ തലമുറയിലേക്കും പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റോറി മലയാളത്തിലെ കഥകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കഥകൾ എല്ലാം തന്നെ സ്വതന്ത്ര വിവർത്തനം (Free Translation) എന്ന വിഭാഗത്തിൽ വരുന്നു. ഈ കഥകൾ പൂർണമായും ഞങ്ങൾ കുട്ടികൾക്കു വേണ്ടി പുനർരചിച്ചവയാണ്. 

അതുകൊണ്ടുതന്നെ സ്റ്റോറി മലയാളത്തിലെ കഥകൾ കുട്ടികൾ, മാതാപിതാക്കൾ, അധ്യാപകർ, കഥാപ്രേമികൾ എന്നിവർക്ക് അവരുടെ പഠനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പഠന ശീലങ്ങൾ മെച്ചപ്പെടുത്തൽ, കഥ പറയൽ മത്സരങ്ങൾ മുതലായവയ്ക്കായി ഉപയോഗിക്കാവുന്നതാണ്. 

എന്നാൽ സ്റ്റോറി മലയാളത്തിലെ കഥകൾ ഞങ്ങളുടെ അനുവാദമില്ലാതെ ചിലർ വാണിജ്യ ആവശ്യങ്ങൾക്കായി അനധികൃതമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഞങ്ങളുടെ കഥകൾ അവരുടെ വെബ്‌സൈറ്റുകൾ, ബ്ലോഗുകൾ, YouTube വീഡിയോകൾ, ആപ്പുകൾ, പോഡ്‌കാസ്റ്റുകൾ, പ്രിന്റബിൾ മുതലായവയിൽ പകർത്തുന്നതായി കണ്ടു വരുന്നു. ഇത്തരത്തിൽ വ്യക്തിപരവും ബിസിനസ്സ് ആവശ്യങ്ങൾക്കു പണം സമ്പാദിക്കുന്നതിനുമായി  ആരും തന്നെ ഞങ്ങളുടെ ഉള്ളടക്കം ഉപയോഗിക്കാൻ പാടുള്ളതല്ല.

ഞങ്ങളുടെ ഉള്ളടക്കം അനധികൃതമായി ഉപയോഗിക്കുന്നതായി നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ  ദയവായി ഞങ്ങളെ അറിയിക്കുക. ഇതിനായി ഞങ്ങളുടെ contact പേജ് ഉപയോഗിക്കുക.

സ്റ്റോറി മലയാളത്തിലെ കഥകൾ പകർത്തുന്നവർ ഉടൻതന്നെ അത് നീക്കം ചെയ്യേണ്ടതാണ്. ഇത്തരത്തിൽ കഥകൾ പകർത്തുന്നവരെ ഞങ്ങൾ നിരീക്ഷിച്ചു വരികയാണ്. അവ യഥാക്രമത്തിൽ റിപ്പോർട്ട് ചെയ്യുകയും നീക്കം ചെയ്യുകയും ചെയ്യുന്നതായിരിക്കും. അതിനുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ ചെയ്തു വരുന്നുണ്ട്. ഞങ്ങളുടെ ഉള്ളടക്കത്തിന്റെ സമഗ്രതയെ തടസ്സപ്പെടുത്തുന്ന യാതൊരു പ്രവണതയും ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ ഇത്തരത്തിൽ പകർത്തിയിട്ടുള്ളവർ തുടർനടപടികൾ ഒഴിവാക്കുന്നതിനായി സ്വമേധയാ അവ നീക്കം ചെയ്യേണ്ടതാണ്.

സ്റ്റോറി മലയാളത്തെ കുഞ്ഞുങ്ങളുടെ നല്ല ഭാവിക്കായി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമായി നിലനിൽക്കാൻ സഹായിക്കുന്നതിനും ഞങ്ങളുടെ പകർപ്പവകാശത്തെ മാനിക്കുന്നതിനും നന്ദി.