Follow

Subscribe

പൊന്മുട്ടയിടുന്ന താറാവ്

Moral Stories, Aesop's Fables

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ടു പണ്ടൊരിടത്ത് ഒരു കർഷകനും അദ്ദേഹത്തിൻറെ ഭാര്യയും ജീവിച്ചിരുന്നു. വളരെ കഷ്ടപ്പെട്ടായിരുന്നു അവർ ജീവിച്ചിരുന്നത്. ആ കഷ്ടപ്പാടുകൾക്കിടയിലും അവർ ഒരു താറാവിനെ വളർത്തിയിരുന്നു. ആ താറാവിനെ അവർ വളരെയധികം സ്നേഹിച്ചു. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം താറാവ് മുട്ടയിടാൻ തുടങ്ങി. കർഷകൻ താറാവിൻ്റെ മുട്ട കണ്ട് അത്ഭുതപ്പെട്ടു . സാധാരണ മുട്ടയ്ക്ക് പകരം ഒരു സ്വർണ മുട്ട കിടക്കുന്നു. ദിവസവും അങ്ങനെ ഓരോ സ്വർണ മുട്ടകൾ ആ താറാവ് കർഷകനു നൽകി കൊണ്ടിരുന്നു. അയാൾ ആ സ്വർണ്ണ മുട്ടകൾ വിറ്റുകിട്ടിയ പണം കൊണ്ട് തൻ്റെ വീട് പുതുക്കാനും ജീവിതം മെച്ചപ്പെടുത്താനും തുടങ്ങി. 

ഒരു ദിവസം കർഷകൻ്റെ ഭാര്യ വിചാരിച്ചു.

“ഇങ്ങനെ ദിവസവും ഓരോ മുട്ട കിട്ടുന്നതിന് പകരം ഒരുമിച്ചു കുറേ മുട്ടകൾ കിട്ടിയിരുന്നെങ്കിൽ പ്രയോജനം ആകുമായിരുന്നു.” 

അവർ ഈ കാര്യം തൻ്റെ ഭർത്താവിനെ അറിയിച്ചു. ആ കർഷകനും അത് അംഗീകരിച്ചു. തുടർന്ന് അവരിരുവരും കൂടി ഒരു പദ്ധതിയിട്ടു. “താറാവിൻ്റെ വയറു കീറുക. താറാവിൻ്റെ വയറു കീറുമ്പോൾ അത് നിറയെ മുട്ടകൾ കാണും. അത് ഒരുമിച്ച് കൊണ്ടുപോയി വിറ്റു കാശുണ്ടാക്കാം.”

അത്യാഗ്രഹികളായി തീർന്ന കർഷകനും ഭാര്യയും ഒന്നു ചിന്തിക്കുക പോലും ചെയ്യാതെ ഒരു ദിവസം താറാവിൻ്റെ വയറു കീറാൻ തന്നെ തീരുമാനിച്ചു. അവർ താറാവിന് ധാരാളം  ധാന്യങ്ങൾ ഇട്ടുകൊടുത്തതിനു ശേഷം അതിനെ പിടിച്ചു. ഒരു കത്തികൊണ്ട് അതിൻ്റെ വയറും കീറി. എന്നാൽ അവർ ഞെട്ടിപ്പോയി. ആ താറാവിൻ്റെ വയറിനകത്ത് സ്വർണ മുട്ടകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. കൂടാതെ ആകെ ഉണ്ടായിരുന്ന താറാവ് രക്തം വാർന്ന് മരിക്കുകയും ചെയ്തു. ദിവസവും കിട്ടിയ ഒരു പൊന്മുട്ട മതിയാകാതെ അത്യാഗ്രഹം കാണിച്ച കർഷകനും ഭാര്യയ്ക്കും അങ്ങനെ ഉള്ളതും കൂടി നഷ്ടമായി.

ഗുണപാഠം

അത്യാഗ്രഹം പലപ്പോഴും നമുക്കുള്ളതിനെ കൂടി ഇല്ലാതാക്കും.

Read More Children Stories In Malayalam

English Summary: The Golden Egg, children stories in Malayalam

Leena ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

6 Comments on പൊന്മുട്ടയിടുന്ന താറാവ്

  1. വളരെ നലതായീരുനു ഇങ്ങനത്തെ കഥകൾ വീണ്ടും ഇടാൻ ശ്രമിക്കുക

    മറുപടി
    • താങ്കളുടെ പിന്തുണക്കു വളരെയധികം നന്ദി. തീർച്ചയായും തുടർന്നും നിറയെ കഥകൾ പബ്ലിഷ് ചെയുന്നതായിരിക്കും.

      മറുപടി