Follow

Subscribe

തൊപ്പി വില്പ്നക്കാരനും കുരങ്ങൻമാരും

Folk Tales

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ടു പണ്ടൊരിടത്ത് ഒരു തൊപ്പി വില്പ്നക്കാരൻ ഉണ്ടായിരുന്നു. അദ്ദേഹം നല്ല ഭംഗിയുള്ള തൊപ്പികളുണ്ടാക്കി അത് ചന്തയിൽ കൊണ്ടുപോയി വിൽക്കുമായിരുന്നു. തൊപ്പി വിറ്റു കിട്ടുന്ന കാശു കൊണ്ടായിരുന്നു അയാൾ ജീവിച്ചത്. പല പല സ്ഥലങ്ങളിൽ പോയായിരുന്നു  അയാൾ തൻ്റെ തൊപ്പികൾ വിറ്റിരുന്നത്. 

ഒരു ദിവസം തൊപ്പി വിൽക്കാനായി പോയ കച്ചവടക്കാരൻ ഒരു കാട്ടിലെത്തി. ആ കാട് കടന്നു വേണമായിരുന്നു ചന്തയിലെത്താൻ. അന്ന് പതിവിലും കൂടുതൽ ചൂടുള്ള ദിവസമായിരുന്നു. തൊപ്പി സഞ്ചിയുമായി കാട്ടിലൂടെ നടക്കുന്നതിനിടയിൽ അയാൾക്ക് നല്ല ക്ഷീണം അനുഭവപ്പെട്ടു. 

“ഇന്നു നല്ല ചൂട് ഉണ്ടല്ലോ. മാത്രമല്ല നടന്നും ക്ഷീണിച്ചു. എന്തായാലും ഒരു മരച്ചുവട്ടിലിരുന്ന് വിശ്രമിക്കാം.” 

എന്നും പറഞ്ഞു അയാൾ തൻ്റെ തൊപ്പികൾ സൂക്ഷിച്ചിരുന്ന സഞ്ചിയും താഴെ വച്ച് ഒരു മരച്ചുവട്ടിൽ ഇരുന്നു. എന്നാൽ ക്ഷീണം കാരണം അയാൾ അവിടെയിരുന്നു ഉറങ്ങിപ്പോയി. 

ഉറങ്ങി എണീറ്റ  തൊപ്പി വിൽപ്പനക്കാരൻ ഞെട്ടിപ്പോയി. തൻ്റെ സഞ്ചിയിൽ വിൽക്കാൻ വച്ചിരുന്ന തൊപ്പികൾ ഒന്നും കാണാനില്ല. അദ്ദേഹം ചുറ്റും നോക്കി. അപ്പോഴാണ് മരത്തിൻ്റെ മുകളിൽ അയാൾ ആ കാഴ്ച കണ്ടത്. ആ മരത്തിൽ നിറയെ കുരങ്ങന്മാർ. അവരുടെ തലയിൽ അയാൾ വിൽക്കാനായി ഉണ്ടാക്കിയ മനോഹരമായ തൊപ്പികളും. തൊപ്പി വില്പ്പനക്കാരൻ വിഷമിച്ചു. 

“ഇനി എന്ത് ചെയ്യും? ഈ കുരങ്ങൻമാരുടെ കയ്യിൽ നിന്ന് എങ്ങനെയാണ് തൊപ്പികൾ തിരിച്ചു വാങ്ങുന്നത്? ” 

ആദ്യം അയാൾ ആ കുരങ്ങന്മാരെ വിരട്ടി നോക്കി. അപ്പോഴല്ലേ രസം അവർ തിരിച്ച് അയാളെ വിരട്ടി. അടുത്തയാൾ ഒരു കമ്പെടുത്ത് അവരെ പേടിപ്പിക്കാൻ നോക്കി. അപ്പോൾ കുരങ്ങന്മാരും തിരിച്ചു കമ്പെടുത്തു ആ തൊപ്പി വില്പനക്കാരനെ ആക്രമിക്കാൻ ഒരുങ്ങി. ഇത്തരത്തിൽ പലതരത്തിലും അയാൾ ആ കുരങ്ങന്മാരിൽ നിന്നും തൊപ്പി വാങ്ങാനായി ശ്രമിച്ചു. എന്നാൽ എല്ലാ ശ്രമവും പരാജയപ്പെട്ടു. അയാൾ തലപുകച്ച് ആലോചിച്ചു. എങ്ങനെയും കുരങ്ങൻമാരിൽ നിന്നും തൊപ്പികൾ വാങ്ങിയേ തീരൂ. അപ്പോഴാണ് അയാൾക്കൊരു കാര്യം മനസ്സിലായത്. 

“ഞാൻ എന്തു ചെയ്താലും കുരങ്ങന്മാരും അതുപോലെ ചെയ്യുന്നു.”

പെട്ടെന്ന് അയാൾക്ക് ഒരു ബുദ്ധി തോന്നി. ആ തൊപ്പി കച്ചവടക്കാരൻ തൻ്റെ തലയിലിരുന്ന തൊപ്പിയെടുത്തു താഴെയിട്ടു. കുരങ്ങന്മാർ മറ്റൊന്നും ചിന്തിക്കാതെ അവരുടെ തലയിലിരുന്ന തൊപ്പികളും താഴേക്കിട്ടു.  ഇതുകണ്ട തൊപ്പി വില്പ്പനക്കാരൻ ഉടൻതന്നെ തൻ്റെ തൊപ്പികളെല്ലാം നിലത്തു നിന്നും എടുത്തു. പിന്നെ അയാൾ ഒരു നിമിഷം പോലും അവിടെ നിന്നില്ല. അയാൾ തൻ്റെ തൊപ്പികളും സഞ്ചിയിലാക്കി സ്ഥലംവിട്ടു.

Enjoyed The Folk Tales For Kids? Read More Stories

English Summary: The Cap Seller And The Monkeys, folk tales for kids

Leave a Comment

13 Comments on തൊപ്പി വില്പ്നക്കാരനും കുരങ്ങൻമാരും

    • കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😊. കഥകളുടെ വീഡിയോകൾ നിർമിക്കുന്നത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാലും കുട്ടികൾക്ക് വായിക്കുന്നതിനായി പരമാവധി കഥകൾ ഉൾക്കൊള്ളിക്കുവാനാണ് മുൻഗണന നൽകുന്നത്. പൂർത്തിയാകുന്ന വീഡിയോകളുടെ ലിങ്ക് തീർച്ചയായും ഷെയർ ചെയ്യുന്നതായിരിക്കും.

      മറുപടി