Follow

Subscribe

അക്ബറിന്റെ മോതിരം

Birbal Stories, Legend Stories

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ടു പണ്ടു മുഗൾ രാജ്യം ഭരിച്ചിരുന്ന അക്ബർ ചക്രവർത്തിയുടെ പിതാവായിരുന്നു ഹുമയൂൺ ചക്രവർത്തി. അക്ബറിന് തന്റെ പിതാവിനെ വളരെ ഇഷ്ടമായിരുന്നു. ഹുമയൂണും തന്റെ മകനെ വളരെയധികം സ്നേഹിച്ചിരുന്നു. അദ്ദേഹം അക്ബറിന് ഒരു മോതിരം സമ്മാനമായി നൽകിയിരുന്നു. എന്നാൽ അക്ബറിന്റ പതിനാലാമത്തെ വയസ്സിൽ തന്നെ പിതാവ് മരണപ്പെട്ടു. അക്ബർ അടുത്ത രാജാവുമായി. തൻ്റെ പിതാവിൻ്റെ ഓർമയ്ക്കായി അക്ബർ അദ്ദേഹം നൽകിയ മോതിരം എപ്പോഴും കൈയിൽ അണിഞ്ഞിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. 

ഒരു ദിവസം രാവിലെ അക്ബർ ഉണർന്നത് വളരെയധികം വിഷമത്തോടെ ആയിരുന്നു.  തന്റെ പ്രിയപ്പെട്ട മോതിരം നഷ്ടപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ദുഃഖത്തിന്റെ കാരണം. പിതാവിന്റെ ഓർമയ്ക്കായി കൈയിൽ അണിഞ്ഞിരുന്ന മോതിരം ഏതു വിധേനയും കണ്ടെത്താൻ തന്നെ അദ്ദേഹം തീരുമാനിച്ചു. കൊട്ടാരത്തിലുള്ള ആരോ ആണ് അതെടുത്തത് എന്ന് അക്ബറിന് ഉറപ്പായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം കൊട്ടാരത്തിലെ എല്ലാ ജോലിക്കാരോടും രാജസദസ്സിൽ എത്തിച്ചേരാൻ ആവശ്യപ്പെട്ടു. 

എന്നാൽ കൊട്ടാരത്തിലെ ജീവനക്കാർ ആരും തന്നെ മോതിരം എടുത്തു എന്നു സമ്മതിക്കാൻ തയ്യാറായില്ല. അക്ബർ മോഷ്ടാവിനെ കണ്ടെത്താൻ കഴിയാതെ  കുഴഞ്ഞു. അങ്ങനെ അദ്ദേഹം നിരാശയോടെ ഇരുന്നപ്പോഴായിരുന്നു ബീർബലിന്റെ വരവ്. കൊട്ടാരത്തിലെ ജോലിക്കാരെയെല്ലാം രാജസദസ്സിൽ കണ്ട ബീർബൽ അമ്പരന്നു. മാത്രമല്ല അക്ബറിന്റെ മുഖത്ത് നിരാശ കണ്ട ബീർബൽ അദ്ദേഹത്തിനോട് കാര്യം അന്വേഷിച്ചു. 

അക്ബർ ചക്രവർത്തി ബീർബലിനോട് തന്റെ മോതിരത്തിന്റെ കാര്യം പറഞ്ഞു. മാത്രമല്ല അതിന്റെ മൂല്യത്തെക്കുറിച്ചും. ചക്രവർത്തിക്ക് ആ മോതിരം എത്രത്തോളം പ്രിയപ്പെട്ടതാണെന്നു മനസ്സിലാക്കിയ ബീർബൽ അദ്ദേഹത്തിനോട് പറഞ്ഞു

‘അങ്ങ് വിഷമിക്കേണ്ട, തീർച്ചയായും ആ മോതിരം വീണ്ടെടുക്കാൻ ഞാൻ അങ്ങയെ സഹായിക്കുന്നതാണ്.”

ഇതും പറഞ്ഞു ബീർബൽ സദസ്സിലുള്ളവരെ ഒരു നിമിഷം നോക്കി. എന്നിട്ടു അവരോടായി ഇപ്രകാരം പറഞ്ഞു

“ചക്രവർത്തിയുടെ മോതിരം തീർച്ചയായും നിങ്ങളുടെ കൂട്ടത്തിൽ ഒരാളാണ് എടുത്തത്. പക്ഷെ ഒരു കാര്യം ഉണ്ട്. ആ മോതിരം ആരുടെ കൈയിലാണോ ഉള്ളത് അയാളുടെ താടിയിൽ വൈക്കോൽ തുരുമ്പ് ഇരിപ്പുണ്ട്.”

ഇതുകേട്ടതും സദസ്സിലുണ്ടായിരുന്നവർ പരസ്പരം നോക്കി. എന്നാൽ ബീർബൽ ഇവരെ നിരീക്ഷിച്ചു കൊണ്ടിരുന്നു. കുറച്ചു സമയത്തിനു ശേഷം ബീർബൽ സൈനികരെ വിളിച്ച് കൂട്ടത്തിൽ ഒരാളെ പരിശോധിക്കാൻ പറഞ്ഞു. സൈനികർ പരിശോധിച്ചപ്പോൾ അയാളുടെ പക്കൽ നിന്നും മോതിരം കിട്ടുകയും ചെയ്തു. 

ഇതുകണ്ട അക്ബർ ചക്രവർത്തി ബീർബലിനോട് ചോദിച്ചു

“അങ്ങേക്ക് ഇയാളാണ് മോഷ്ടാവ് എന്നു എങ്ങനെ മനസിലായി? അയാളുടെ താടിയിൽ വൈക്കോൽ തുരുമ്പൊന്നും ഉണ്ടായിരുന്നില്ലലോ?”

അക്ബറിന്റെ ചോദ്യം കേട്ട ബീർബൽ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു

“അല്ലയോ പ്രഭു, ഞാൻ വെറുതെ ഇരുട്ടിൽ ഒരു അമ്പെയ്തത് ആണ്. കള്ളൻ ഇക്കൂട്ടത്തിൽ ഉണ്ടെന്ന കാര്യം എനിക്കുറപ്പായിരുന്നു. മോഷ്ടിച്ച ആളിന്റെ ഉള്ളിൽ എപ്പോഴും ഒരു ഭയം ഉണ്ടായിരിക്കും. ഞാൻ താടിയിൽ വൈക്കോൽ തുരുമ്പ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ അയാൾ ഭയത്താൽ ഉടൻതന്നെ തന്റെ താടി തടവി നോക്കി. എന്നാൽ മറ്റുള്ളവർ പരസ്പരം നോക്കുകയാണ് ചെയ്‍തത്. അതിൽ നിന്നും ഇയാളാണ് കള്ളനെന്നു എനിക്ക് ബോധ്യമായി.”

ബീർബലിന്റെ മറുപടി കേട്ട അക്ബർ ബീർബലിന്റെ ബുദ്ധിശക്തിയെ പ്രശംസിക്കുകയും തന്റെ പ്രിയപ്പെട്ട മോതിരം തിരിച്ചു കിട്ടിയ സന്തോഷത്തിൽ അദ്ദേഹത്തിന് ധാരാളം സമ്മാനങ്ങൾ നൽകുകയും ചെയ്തു.

Did You Enjoy The Legends Short Story? Read More

English Summary: Legends Short Story: Birbal and Akbar’s Ring is a tale set in ancient India, featuring the wit and intelligence of Birbal, a trusted advisor to the Mughal Emperor Akbar. In this story, Birbal helps Akbar recover a valuable ring that was gifted to him by his father. This Legends Short Story is written in the Malayalam language and showcases the clever problem-solving abilities of Birbal. Whether you’re a fan of historical fiction or simply enjoy a good mystery, Birbal and Akbar’s Ring is a must-read Legends Short Story.

Leave a Comment


4 Comments on അക്ബറിന്റെ മോതിരം