പണ്ടു പണ്ടൊരു കാട്ടിൽ ഒരു കുറുക്കൻ ഉണ്ടായിരുന്നു. ദിവസവും രാവിലെ അവൻ ആഹാരം തേടി തന്റെ മാളത്തിൽ നിന്നും ഇറങ്ങും. ആ കാട് മുഴുവൻ ചുറ്റിത്തിരിഞ്ഞു ആഹാരമൊക്കെ കഴിച്ചു വൈകുന്നേരം ആകുമ്പോഴേക്കും തിരിച്ചു മാളത്തിലേക്ക് മടങ്ങുകയും ചെയ്യുമായിരുന്നു.
ഒരു ദിവസം പതിവു പോലെ കുറുക്കൻ തന്റെ മാളത്തിൽ നിന്നും ആഹാരവും തേടി പുറത്തിറങ്ങി. അന്ന് നല്ല ചൂടുള്ള ദിവസമായിരുന്നു. കുറുക്കൻ ഒരുപാട് അലഞ്ഞിട്ടും അവന് ആഹാരമൊന്നും കിട്ടിയില്ല. അവൻ വിശപ്പും ദാഹവും കാരണം അവശനായി. അങ്ങനെയിരിക്കുമ്പോഴാണ് കുറുക്കൻ ഒരു മരത്തിൽ നിറയെ മുന്തിരിവള്ളികൾ പടർന്നു കിടക്കുന്നത് കണ്ടത്. ആ മുന്തിരിവള്ളികൾ നിറയെ നല്ല പഴുത്ത മുന്തിരികൾ കുലകുലയായി കിടക്കുന്നു. ഇതു കണ്ട കുറുക്കന് കൊതി സഹിക്കാനായില്ല.
“രാവിലെ മുതൽ ചുറ്റിത്തിരിയുന്നു. ഇതുവരെ കഴിക്കാൻ ഒന്നും കിട്ടിയില്ല. ഈ മുന്തിരികൾ അടർത്തിയെടുത്തു കഴിച്ചാൽ വിശപ്പും മാറും ദാഹവും മാറും.”
എന്നും പറഞ്ഞ് കുറുക്കൻ മുന്തിരിവള്ളിയുടെ അരികിലേക്ക് പോയി.
അവൻ മുന്തിരികൾ അടർത്തിയെടുക്കുന്നതിനായി എത്തിനോക്കി. എന്നാൽ അവനതു അടർത്തിയെടുക്കാൻ പറ്റുന്നതിലും ഉയരത്തിൽ ആയിരുന്നു. വിശപ്പും കൊതിയും കാരണം കുറുക്കൻ പിന്മാറാൻ തയ്യാറായില്ല. അവൻ മുന്തിരി അടർത്തിയെടുക്കുന്നതിനായി ഒന്നു ചാടി നോക്കി. അപ്പോഴും അവന് ആ മുന്തിരികൾ കൈക്കലാക്കാൻ കഴിഞ്ഞില്ല. കുറുക്കൻ പറഞ്ഞു
“എങ്ങനെയും ഈ മുന്തിരികൾ അടർത്തിയെടുക്കണം. നല്ല മുന്തിരികൾ ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു.”
അവൻ ഓടിക്കൊണ്ടു വന്നു ഒന്നും കൂടി ചാടി നോക്കി. അപ്പോഴും അവനത് കിട്ടിയില്ല. അവൻ പലതവണ അത് ആവർത്തിച്ചു. എന്നിട്ടും ആ മുന്തിരികൾ അവന് അടർത്തിയെടുക്കാൻ കഴിഞ്ഞില്ല. അവന്റെ ശ്രമങ്ങൾ എല്ലാം വിഫലമായി. വിശപ്പും ദാഹവും കാരണം വലഞ്ഞ കുറുക്കൻ തീർത്തും നിരാശനായി. അവൻ ആ മുന്തിരിവള്ളിയുടെ ചുവട്ടിൽ ഇരുന്നു ആലോചിച്ചു. മുന്തിരികൾ അടർത്തിയെടുക്കാൻ ഒരു വഴിയും ഇല്ലാതായപ്പോൾ കുറുക്കൻ പറഞ്ഞു
“ഞാൻ എന്തൊരു വിഡ്ഢിയാണ്. ഞാൻ ഇപ്പോഴാണ് ഓർത്തത് മുന്തിരി പുളിപ്പാണ്. ഈ പുളിപ്പുള്ള മുന്തിരിക്ക് വേണ്ടിയാണല്ലോ ഞാനിത്രയും കഷ്ടപ്പെട്ടത്.”
ഇതും പറഞ്ഞ് ആ കുറുക്കൻ തിരിഞ്ഞു പോലും നോക്കാതെ അവിടെ നിന്നും ഓടിപ്പോയി.
ഗുണപാഠം
നമ്മുടെ കഴിവിനപ്പുറമുള്ള കാര്യങ്ങൾ നല്ലതല്ല എന്ന് ചിന്തിക്കരുത്.
കുറുക്കനും മുന്തിരിയും കഥ കേൾക്കാം
Read More Stories For Kids, Bedtime Stories
English Summary: The Fox And The Grapes, stories for kids, bedtime stories
Ente mon e kadha kettu urangi poyi avanu simhathinteyum kurukanteyum kadhgal ishtamanu
Ente pathuvinu eee kadha njn paranju koduth. Bldy fool kettond kidannu ennit urangi poye avasanam njn kadha ishtapetto Enne chothichappo aval parayua simhathintea kadha ano ithe enne
സിംഹത്തിന്റെ കഥ പറഞ്ഞുകൊടുക്കാം എന്ന് പറഞ്ഞു കുറുക്കന്റെ കഥ പറഞ്ഞുകൊടുത്തു പാത്തുവിനെ പറ്റിച്ചു അല്ലെ? 🙂 സിംഹത്തിന്റെ നിരവധി കഥകൾ പബ്ലിഷ് ചെയ്തിട്ടുണ്ട്, അടുത്തതവണ കുട്ടി പാത്തുവിനെ പറ്റിക്കാതെ സിംഹത്തിന്റെ കഥ തന്നെ പറഞ്ഞുകൊടുക്കൂ.
Soo nyc stry🤗☺❤
Thank you 😊
Your are all Stories are good👍😊
Thank you Reshma 😊, Very glad to know you liked all the stories.
Very nice and good story
Thank you Reshma 😊
Super story
Thank you Sahal 😊
സൂപ്പർകഥ
Thank you 😊