Follow

Subscribe

രാജ്യത്തിലെ കാക്കകൾ

Birbal Stories, Legend Stories

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ട് പണ്ട്  മുഗൾവംശ രാജാവായ അക്ബർ ചക്രവർത്തി രാജ്യം ഭരിക്കുന്ന കാലം. ഒരു ദിവസം അക്ബർ രാജസദസ്സിൽ ഉള്ളവരുടെ ബുദ്ധി പരീക്ഷിക്കാൻ തീരുമാനിച്ചു. അതിനായി അദ്ദേഹം സദസ്സിൽ ഉള്ളവരോട് ഒരു ചോദ്യം ചോദിച്ചു. അതെന്താണെന്നോ? 

“നമ്മുടെ രാജ്യത്ത് എത്ര കാക്കകളുണ്ട് ? ആർക്കെങ്കിലും ഇതിനുത്തരം അറിയാമോ?”

 എല്ലാവരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നോക്കി. 

“കാക്കകളുടെ എണ്ണമോ?”

അവർ പിറു പിറുത്തു. അപ്പോഴാണ് അക്ബറിന്റെ മന്ത്രിയായ ബീർബലിന്റെ വരവ്. അദ്ദേഹം വിഷയം തിരക്കി. കാര്യം മനസ്സിലാക്കിയ  ബീർബൽ ഉടൻ തന്നെ രാജാവിനോട് ഇപ്രകാരം പറഞ്ഞു.

“അല്ലയോ ചക്രവർത്തി, രാജ്യത്തെ കാക്കകളുടെ എണ്ണം എനിക്കറിയാം. അങ്ങ് അനുവദിക്കുമെങ്കിൽ ഉത്തരം ഞാൻ പറയാം.”

അപ്പോൾ രാജാവ് ബീർബലിനോട് ഉത്തരം പറയാൻ ആവശ്യപ്പെട്ടു.

“നമ്മുടെ രാജ്യത്ത് ഇരുപത്തി അയ്യായിരത്തി മുന്നൂറ്റി നാല്പത്തി ഒന്ന് (25341)കാക്കകൾ ഉണ്ട് ചക്രവർത്തി.”

ബീർബൽ പറഞ്ഞു. ഇതു കേട്ട രാജാവ് ബീർബലിനോട് ചോദിച്ചു

“എന്താ ഇത്ര ഉറപ്പ് ബീർബൽ? കാക്കകൾ കൂടാനും കുറയാനും സാധ്യതയില്ലേ?”

ഇതു കേട്ട ബീർബൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

“അങ്ങേയ്ക്ക് വേണമെങ്കിൽ ഭടന്മാരെ കൊണ്ട് കാക്കകളെ എണ്ണി നോക്കാവുന്നതാണ്.”

“ഒരു പക്ഷേ കാക്കകളുടെ എണ്ണം കൂടുതലാണെങ്കിൽ അത് അയൽരാജ്യത്തു നിന്നും തന്റെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാൻ വന്ന കാക്കകൾ ആയിരിക്കും.”

“ഇനി ഒരുപക്ഷേ കാക്കകളുടെ എണ്ണം കുറവാണെങ്കിൽ അത് അയൽരാജ്യത്തുള്ള തന്റെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാൻ പോയതും ആയിരിക്കും.” 

ഇതു കേട്ട അക്ബറിനു ചിരിയടക്കാനായില്ല. അങ്ങനെ സദസ്സിലുള്ളവരുടെ ബുദ്ധി പരീക്ഷിക്കുന്നതിനായി രാജാവ് കണ്ടെത്തിയ ചോദ്യത്തിന് ബീർബൽ ബുദ്ധിപരമായി തന്നെ മറുപടി പറഞ്ഞു. ബീർബലിന്റെ ബുദ്ധിശക്തിയിൽ സന്തുഷ്ടനായ രാജാവ് അദ്ദേഹത്തെ അഭിനന്ദിക്കുകയും ധാരാളം സമ്മാനങ്ങൾ നൽകുകയും ചെയ്തു.

രാജ്യത്തിലെ കാക്കകൾ കഥ കേൾക്കാം

Enjoyed The Birbal Story? Read More Kids Stories

English Summary: The Crows In The Kingdom, Akbar and Birbal story for kids in Malayalam

Leave a Comment

4 Comments on രാജ്യത്തിലെ കാക്കകൾ